അപകടം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘവും എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് ജീവനക്കാരും സ്ഥലത്തെത്തിയെങ്കിലും പരിക്കുകള്‍ ഗുരുതുരമായിരുന്നതിനാല്‍  യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡെലിവറി സര്‍വീസ് ജീവനക്കാരനായിരുന്ന പ്രവാസി വാഹനാപകടത്തില്‍ മരിച്ചു. ജോലിക്കിടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. റുമൈതിയയിലായിരുന്നു സംഭവം.

അപകടം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘവും എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് ജീവനക്കാരും സ്ഥലത്തെത്തിയെങ്കിലും പരിക്കുകള്‍ ഗുരുതുരമായിരുന്നതിനാല്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.