Asianet News MalayalamAsianet News Malayalam

സൗദിയെ അപമാനിച്ച കുറ്റത്തിന് കുവൈത്ത് മുന്‍ എം.പി അറസ്റ്റില്‍

 ട്വിറ്ററില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത കമന്റുകളിലൂടെ സൗദിയെ അപമാനിച്ചുവെന്നാണ് ആരോപണം. കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. 

Former Kuwaiti MP arrested for defaming Saudi
Author
Kuwait City, First Published Jul 1, 2019, 12:39 PM IST

കുവൈത്ത് സിറ്റി: സൗദി അറേബ്യയെ അപമാനിച്ചതിന് കുവൈത്തിലെ  മുന്‍ എം.പി അറസ്റ്റില്‍. പാര്‍ലമെന്റ് അംഗമായിരുന്ന നാസര്‍ എല്‍ ദുവൈലയെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ട്വിറ്ററില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത കമന്റുകളിലൂടെ സൗദിയെ അപമാനിച്ചുവെന്നാണ് ആരോപണം. കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. അറസ്റ്റ് ചെയത് ജയിലിലടച്ച അദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അന്വേഷണ വിധേയമായി 2000 കുവൈത്തി ദിനാറിന്റെ ജാമ്യമാണ് പ്രോസിക്യൂഷന്‍ അദ്ദേഹത്തിന് അനുവദിച്ചത്. ദേശസുരക്ഷ സംബന്ധമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios