Asianet News MalayalamAsianet News Malayalam

സൗദിയിൽ അന്തർദേശീയ ടൂറിസം കേന്ദ്രം: ‘ദിരിയ്യ ഗേറ്റ്’ പദ്ധതിക്ക് സൽമാൻ രാജാവ് തറക്കല്ലിട്ടു

സൗദി അറേബ്യയുടെ ചരിത്രവും സംസ്കാരവും ആഴത്തിൽ നിലകൊള്ളുന്ന പ്രദേശമാണ് ഹയ്യ് തുറൈഫിലെ ദറഇയ്യ. രാജ്യ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെയും മുൻഗാമികളുടെയും കാലങ്ങളിൽ ഭരണസിരാകേന്ദ്രമായിരുന്നു. നിരവധി ചരിത്ര കരാറുകൾക്കും പ്രഖ്യാപനങ്ങൾക്കും ഇവിടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 

foundation stone laid for diriyah gate projects in saudi
Author
Riyadh Saudi Arabia, First Published Nov 23, 2019, 2:30 PM IST

റിയാദ്: ഒന്നും രണ്ടും സൗദി അറേബ്യൻ സ്റ്റേറ്റുകളുടെ ആസ്ഥാനമായിരുന്ന ദറഇയ്യ നഗരം നവീകരിക്കുന്നതിനും പുനർനിർമിക്കുന്നതിനുമുള്ള ‘ദിരിയ്യ ഗേറ്റ്’ പദ്ധതിക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് തറക്കല്ലിട്ടു. റിയാദ് നഗരത്തിന്റെ വടക്ക് ഭാഗമായ ഈ പുരാതന നഗരത്തിന്റെ ഭൂമിശാസ്ത്ര, ചരിത്ര, പൈതൃക സവിശേഷതകൾ നിലനിർത്തി ദേശീയ, അന്തർദേശീയ ടൂറിസം കേന്ദ്രമാക്കുക ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
foundation stone laid for diriyah gate projects in saudi

ചടങ്ങിൽ പെങ്കടുക്കാനെത്തിയ  സൽമാൻ രാജാവിനെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ, സാംസ്കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല രാജകുമാരൻ തുടങ്ങിയവർ സ്വീകരിച്ചു. തറക്കല്ലിടൽ ചടങ്ങിനുമുമ്പ് ‘വാദീ ഹനീഫ, അൽഗുബ്റാഅ്, മാനിഅ് അൽമുറൈദി, ഇമാം മുഹമ്മദ് ബിൻ സൗദ്, സംആൻ, സൽമാൻ, മുഹമ്മദ്’ എന്നീ പേരുകളിൽ പൗരാണിക നഗരത്തിൽ നിർമിക്കുന്ന ഗേറ്റുകളുടെ വിഡിയോ പ്രദർശിപ്പിച്ചു. 
foundation stone laid for diriyah gate projects in saudi

സൗദി അറേബ്യയുടെ ചരിത്രവും സംസ്കാരവും ആഴത്തിൽ നിലകൊള്ളുന്ന പ്രദേശമാണ് ഹയ്യ് തുറൈഫിലെ ദറഇയ്യ. രാജ്യ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെയും മുൻഗാമികളുടെയും കാലങ്ങളിൽ ഭരണസിരാകേന്ദ്രമായിരുന്നു. നിരവധി ചരിത്ര കരാറുകൾക്കും പ്രഖ്യാപനങ്ങൾക്കും ഇവിടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള സാംസ്കാരിക, ടൂറിസം കേന്ദ്രമാക്കി പ്രദേശത്തെ മാറ്റുന്നതിന് 64 ശതകോടി റിയാലിന്റെ പദ്ധതിയാണ് നടപ്പാക്കാൻ പോകുന്നത്. 
foundation stone laid for diriyah gate projects in saudi

കിങ് സൽമാൻ ചത്വരം, ആറു മ്യൂസിയങ്ങൾ, തിയറ്ററുകൾ, ഡിജിറ്റൽ ആർട്സ് മ്യൂസിയം, മിസ്ക് ഹെറിറ്റേജ് മ്യൂസിയം, ആർട്സ് സോൺ, വൻകിട ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ഷോപ്പിങ് ഏരിയ , കച്ചേരികൾ, കലാസായാഹ്നങ്ങൾ, കായിക മത്സരങ്ങൾ, പരമ്പരാഗത കളിവിനോദങ്ങൾ എന്നിവക്കായുള്ള സ്ഥലങ്ങൾ, കൺവെൻഷൻ സെൻറർ, എക്സിബിഷൻ സെൻററുകൾ, ആർട്സ് അക്കാദമികൾ തുടങ്ങിയവ പദ്ധതിയിലുൾപ്പെടും. അറബിക് കാലിഗ്രഫി, ഇസ്ലാമിക് ആർട്സ്, നജ്ദ് വാസ്തുവിദ്യ, കളിമൺ കെട്ടിടങ്ങൾ, നജ്ദ് പാചകകല, നാടകം, അറബിക് സംഗീതം തുടങ്ങിയവക്കായുള്ള പഠനസൗകര്യങ്ങേളാടുകൂടിയതാണ് ആർട്സ് സോൺ. 
foundation stone laid for diriyah gate projects in saudi

Follow Us:
Download App:
  • android
  • ios