മുസന്നയിലെ ഒരു പ്രാദേശിക ബാങ്കിന്റെ എടിഎം തകര്‍ത്ത് പണം അപഹരിക്കാനായിരുന്നു പ്രതികളുടെ ശ്രമം. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മസ്‍കത്ത്: ഒമാനില്‍ എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച നാല് പേര്‍ പിടിയിലായി. സൗത്ത്‌ അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മുസന്നയിലെ ഒരു പ്രാദേശിക ബാങ്കിന്റെ എടിഎം തകര്‍ത്ത് പണം അപഹരിക്കാനായിരുന്നു പ്രതികളുടെ ശ്രമം. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മറ്റൊരു കേസില്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയകളില്‍ നിന്ന് ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച മൂന്ന് പേരും അറസ്റ്റിലായി. വിവിധ കമ്പനികളില്‍ നിന്നും വെയര്‍ഹൗസുകളില്‍ നിന്നും മോഷണം നടത്തിയ ഇവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് പിടികൂടിയത്.