രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണം കടത്താന്‍ ഒരു സംഘം ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതികളില്‍ ഒരാളെ കണ്ടെത്തി.

ദോഹ: സ്വര്‍ണം പൊടിച്ച് രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിച്ച നാല് ഏഷ്യക്കാര്‍ ഖത്തറില്‍ പിടിയില്‍. സ്വര്‍ണം പൊടിച്ച് പാത്രങ്ങളിലാക്കി കടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. അല്‍ ശമാല്‍ സുരക്ഷാ വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണം കടത്താന്‍ ഒരു സംഘം ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതികളില്‍ ഒരാളെ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മറ്റ് പ്രതികളെയും പിടികൂടാനായത്. പിടിയിലാകുമ്പോള്‍ ഇവരുടെ കൈവശം സ്വര്‍ണക്കട്ടികള്‍ ഉണ്ടായിരുന്നു. സ്വര്‍ണം പൊടിക്കാന്‍ ഉപയോഗിച്ച വിവിധ ഉപകരണങ്ങളും പിടിച്ചെടുത്തു. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona