ദോഫാര്‍ ഗവര്‍ണറേറ്റിലെ മിര്‍ബാത്ത്, ടാക്കാ എന്നീ തീരദേശമേഖലയില്‍ കൂടി കള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച ഇവരുടെ പക്കല്‍ നിന്നും 'ഖാട്ട്' എന്ന മയക്കുമരുന്നിന്റെ ശേഖരമാണ് കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയത്.
മസ്കറ്റ്: ഒമാനില്‍ മയക്കുമരുന്ന് കടത്ത് സംഘം അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡാണ് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബോട്ടുള്‍പ്പെടെ നാല് അറബ് വംശജരെ പിടികൂടിയത്.
ദോഫാര്‍ ഗവര്‍ണറേറ്റിലെ മിര്‍ബാത്ത്, ടാക്കാ എന്നീ തീരദേശമേഖലയില്‍ കൂടി കള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച ഇവരുടെ പക്കല്‍ നിന്നും 'ഖാട്ട്' എന്ന മയക്കുമരുന്നിന്റെ ശേഖരമാണ് കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയത്. ആഫ്രിക്കന്‍, അറേബ്യന്‍ മേഖലകളില്‍ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് 'ഖാട്ട്'. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
