സൈക്കോട്രോപിക് ലഹരി വസ്തുക്കള്‍ക്ക് പുറമെ വലിയ അളവില്‍ മോര്‍ഫിന്‍, ഹാഷിഷ് എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

സലാല: മയക്കുമരുന്നുമായി ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് വിദേശികളെ ദോഫാര്‍ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡോകള്‍ അറസ്റ്റ് ചെയ്തു. സൈക്കോട്രോപിക് ലഹരി വസ്തുക്കള്‍ക്ക് പുറമെ വലിയ അളവില്‍ മോര്‍ഫിന്‍, ഹാഷിഷ് എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona