97.7 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. 1.7 ശതമാനമാണ്  മരണനിരക്ക്.

റിയാദ്: കൊവിഡ് ബാധിച്ച് നാലുപേര്‍ കൂടി സൗദി അറേബ്യയില്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 6350 ആയി. ശനിയാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 203 പേര്‍ സുഖം പ്രാപിക്കുകയും 197 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

ഇതുവരെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 366185 ആയി ഉയര്‍ന്നു. ആകെ 357728 രോഗബാധിതര്‍ സുഖം പ്രാപിക്കുകയും ചെയ്തു. 97.7 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. 1.7 ശതമാനമാണ് മരണനിരക്ക്. വിവിധ ആശുപത്രികളിലും മറ്റുമായി 2107 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 329 പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച റിയാദില്‍ 78ഉം കിഴക്കന്‍ പ്രവിശ്യയില്‍ 43ഉം മക്കയില്‍ 36ഉം മദീനയില്‍ 10ഉം അല്‍ബാഹയില്‍ ആറും ഹായില്‍, അസീര്‍ പ്രവിശ്യ, അല്‍ഖസീം പ്രവിശ്യ എന്നിവിടങ്ങളില്‍ അഞ്ച് വീതവും ജീസാനില്‍ മൂന്നും നജ്‌റാനില്‍ രണ്ടും പേര്‍ക്ക് കൊവിഡ് പുതുതായി സ്ഥിരീകരിച്ചു.