Asianet News MalayalamAsianet News Malayalam

സൗദിയിൽ ക്വാറന്റീൻ നിയമം ലംഘിച്ച നാല് കൊവിഡ് രോഗികള്‍ പിടിയിൽ

പിടിയിലായവര്‍ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക്​ പ്രോസിക്യൂഷൻ ​ബ്രാഞ്ച്​ ഓഫീസിന് കൈമാറുകയും ചെയ്‍തതായും പൊലീസ് വക്താവ്​ പറഞ്ഞു. 

four covid patients arrested in saudi arabia for breaking quarantine rules
Author
Riyadh Saudi Arabia, First Published Apr 23, 2021, 9:18 PM IST

റിയാദ്:​ കൊവിഡ് സ്ഥിരീകരിച്ച ശേഷം ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ച നാല് പേരെ മദീനയിൽ പിടികൂടി. കൊവിഡ് പ്രോട്ടോകോൾ മാനേജിങ് വിങ്ങും പൊലീസും ചേർന്നാണ്​ ഇവരെ പിടികൂടിയതെന്ന് മദീന റീജിയണൽ പൊലീസ് വക്താവ് കേണൽ ഹുസൈൻ അൽഖഹ്‌​താനി അറിയിച്ചു. 

പിടിയിലായവര്‍ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക്​ പ്രോസിക്യൂഷൻ ​ബ്രാഞ്ച്​ ഓഫീസിന് കൈമാറുകയും ചെയ്‍തതായും വക്താവ്​ പറഞ്ഞു. കൊവിഡ്​ മുൻകരുതൽ ലംഘനം ശിക്ഷാർഹമാണ്​. ക്വാറന്റീൻ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക്​ രണ്ട്​ ലക്ഷം റിയാൽ വരെ പിഴയോ, രണ്ട്​ വർഷം വരെ ശിക്ഷയോ അല്ലെങ്കിൽ അവ രണ്ടും കൂടിയോ ഉണ്ടാകുമെന്നാണ്​ ചട്ടങ്ങളിലുള്ളത്​. നിയമലംഘനം ആവർത്തിച്ചാൽ ആദ്യത്തെ ശിക്ഷ ഇരട്ടിയാകുമെന്നും വക്താവ്​ പറഞ്ഞു.

Follow Us:
Download App:
  • android
  • ios