ഒമാനില്‍  കൊവിഡ് രോഗം ബാധിച്ചവരുടെ  എണ്ണം 24524 ആയി.

മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് നാല് പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 108 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്ന് 1043 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 614 ഒമാന്‍ സ്വദേശികളും 429 പേര്‍ വിദേശികളുമാണ്. ഇതോടെ ഒമാനില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 24524 ആയി. ഇതില്‍ 9533 പേര്‍ സുഖം പ്രാപിച്ചെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് പരിശോധനാ ഫലത്തിനായി കാത്തിരിക്കേണ്ടി വരുന്നത് ദിവസങ്ങള്‍; സലാലയിലെ പ്രവാസികള്‍ ആശങ്കയില്‍