മസ്‌കറ്റ്: കൊലപാതക കുറ്റത്തിന് നാല് വിദേശികളെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റോയല്‍ ഒമാന്‍ പൊലീസ് അറസ്‌റ്റ് ചെയ്തു. സ്വന്തം രാജ്യക്കാരനായ ഒരാളെ കൊലപ്പെടുത്തിയ കേസിലാണ് നാല് പേരും പിടിയിലായത്. തുടരന്വേഷങ്ങള്‍ പുരോഗമിച്ചു വരുന്നതായി  പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.