അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്ന കള്ളക്കടത്തുകാര്‍ സഞ്ചരിച്ചിരുന്ന ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്.നാല് പേര്‍ക്കുമെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ്
മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് വിദേശികൾ പോലീസിന്റെ പിടിയിലായി. രാജ്യത്തേക്ക് വൻതോതിൽ ഹാഷിഷ്, ക്രിസ്റ്റൽമെത്ത്, കറുപ്പ് എന്നിങ്ങനെയുള്ള മയക്കുമരുന്നുകള്‍ കടത്താൻ ശ്രമിച്ച നാല് കള്ളക്കടത്തുകാരെ പിടികൂടിയെന്നാണ് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്.
കള്ളക്കടത്തുകാര്‍ സഞ്ചരിച്ചിരുന്ന ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്. നാല് പേരും അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡും ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് പ്രതിരോധ ഡയറക്ടറേറ്റ് ജനറലുമായി ചേര്‍ന്നായിരുന്നു തെരച്ചില്‍ നടത്തിയത്. പിടിയിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി റോയല്‍ ഒമാന്‍ പൊലീസിന്റെ ഔദ്യോഗിക പ്രസ്‍താവനയില്‍ അറിയിച്ചു.
തൊഴില്‍ നിയമലംഘനം; 23 പ്രവാസികള്‍ അറസ്റ്റില്‍
മസ്‍കത്ത്: തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ (Labour law violations) ഒമാനില്‍ 23 പ്രവാസികളെ അറസ്റ്റ് ചെയ്‍തു (Expats arrested). സമുദ്ര - മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചവരും (Violating marine Fishing rules) ഇവരില്‍ ഉള്‍പ്പെടുന്നു. ഫിഷറീസ് കണ്‍ട്രോള്‍ വിഭാവും (Fisheries control team) കോസ്റ്റ് ഗാര്‍ഡ് പൊലീസും (Coast guard Police) സംയുക്തമായി ദോഫാര്‍ ഗവര്‍ണറേറ്റില്‍ (Dhofar Governorate) നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസ്റ്റ് ചെയ്‍തത്.
രാജ്യത്തെ സമുദ്ര മത്സ്യബന്ധന നിയമവും തൊഴില്‍ നിയമവും ലംഘിച്ച് അല്‍ ഹനിയ ദ്വീപിന് സമീപം അറബിക്കടലില്‍ മത്സ്യബന്ധനം നടത്തിയവരെ പിടികൂടുകയായിരുന്നുവെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ആറ് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ദോഫാര്‍ ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‍സസ് അറിയിച്ചു.
മദ്യക്കച്ചവടം നടത്തിയ മൂന്ന് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി
മസ്‍കത്ത്: മദ്യവും പുകയില ഉത്പന്നങ്ങളും (Liquor and tobaco products) കൈവശം വെച്ചതിനും വില്‍പന നടത്തിയതിനും ഒമാനില്‍ (Oman) മൂന്ന് പ്രവാസികള്‍ അറസ്റ്റിലായി (Expats arrested). അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മൂന്ന് ഏഷ്യക്കാരെ പിടികൂടിയെന്നാണ് അല്‍ ദാഖിലിയ പൊലീസ് കമാന്റ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. വിവിധ തരത്തിലുള്ള മദ്യവും പുകയില ഉത്പന്നങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ലഹരി പാനീയങ്ങളും പുകയില ഉത്പന്നങ്ങളും കൈവശം വെച്ചതിനും വ്യാപാരം നടത്തിയതിനുമായിരുന്നു അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാറത്താകുറിപ്പിൽ പറയുന്നു. 4900ല്‍ അധികം പുകയില ഉത്പന്നങ്ങളും വിവിധ അളവിലുള്ള ലഹരിപാനീയങ്ങളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണ്.
Read Also: കുവൈത്തില്‍ പൊലീസുകാരനെ വാഹനത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു
