കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. ജഹ്റ ഇന്‍ഡസ്‍ട്രിയല്‍ സിറ്റിക്ക് മുന്‍വശത്ത് സിക്സ്ത്ത് റിങ് റോഡിലുണ്ടായ അപകടത്തില്‍ മൂന്ന് വിദേശികള്‍ മരണപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അബ്‍ദലി റോഡിലുണ്ടായ മറ്റൊരു അപകടത്തില്‍ ഒന്‍പത് വയസുകാരിയായ സ്വദേശി ബാലികയാണ് മരണപ്പെട്ടത്. കുട്ടിക്കൊപ്പമുണ്ടായിരുന്ന രണ്ട് സഹോദരന്മാര്‍ക്കും മറ്റൊരു 65 വയസുകാരനും പരിക്കേറ്റു. ഇവരെ ജഹ്റ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.