കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും തലകീഴായി മറിഞ്ഞു. ഒരു യുഎഇ പൗരനും നാല് ഏഷ്യക്കാരുമായിരുന്നു വാഹനങ്ങളിലുണ്ടായിരുന്നത്. 

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി കാബിര്‍ പ്രദേശത്ത് വെച്ചായിരുന്നു അപകടം. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും തലകീഴായി മറിഞ്ഞു. ഒരു യുഎഇ പൗരനും നാല് ഏഷ്യക്കാരുമായിരുന്നു വാഹനങ്ങളിലുണ്ടായിരുന്നത്. നാല് പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി.