നാല് പേര്‍ക്ക് സംഭവ സ്ഥലത്തുവെച്ച് ചികിത്സ നല്‍കിയതായി യുഎഇ നാഷണല്‍ ആംബുലന്‍സ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ഖോര്‍ഫകാന്‍ ആശുപത്രിയിലേക്ക് മാറ്റി. 

ഷാര്‍ജ: യുഎഇയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്‍ച ഖോര്‍ഫകാന്‍ - ഷാര്‍ജ റോഡിലായിരുന്നു അപകടം. നാല് ആംബുലന്‍സുകളും രണ്ട് പട്രോള്‍ വാഹനങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാല് പേര്‍ക്ക് സംഭവ സ്ഥലത്തുവെച്ച് ചികിത്സ നല്‍കിയതായി യുഎഇ നാഷണല്‍ ആംബുലന്‍സ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ഖോര്‍ഫകാന്‍ ആശുപത്രിയിലേക്ക് മാറ്റി. വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും വേഗത പരിധിയും റോഡിലെ നിയമങ്ങളും പാലിച്ചും മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം കാത്തുസൂക്ഷിച്ചും വാഹനങ്ങള്‍ ഓടിക്കണമെന്ന് അധികൃതര്‍‌ ഓര്‍മപ്പെടുത്തി.