മസ്കത്ത്: മസ്കത്തിലെ ഹോട്ടലില്‍ തിങ്കളാഴ്ചയുണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. വിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക് അതോരിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. ഹോട്ടലിലെ താമസക്കാരെ ഒഴിപ്പിച്ചു. കുടുങ്ങിക്കിടന്നവരെ ക്രെയിനിലൂടെയാണ് താഴെയിറക്കിയത്. പരിക്കേറ്റ നാല് പേരെ ആശുപത്രിയിലേക്ക് മാറ്റി.