കാര്‍ മോട്ടോര്‍ സൈക്കിളിലിടിച്ച് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്നയാള്‍ക്ക് പരിക്കേറ്റു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതായി ദുബൈ പൊലീസിലെ ജനറല്‍ ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടര്‍ കേണല്‍ ജുമ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു.

ദുബൈ: ദുബൈയില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്. അമിതവേഗതയും അശ്രദ്ധയും മൂലമാണ് അപകടങ്ങള്‍ ഉണ്ടായതെന്ന് ദുബൈ പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ 2.40ന് ഷാര്‍ജയിലേക്കുള്ള ശൈഖ് സായിദ് റോഡിലാണ് ആദ്യത്തെ അപകടം ഉണ്ടായത്. കാര്‍ മോട്ടോര്‍ സൈക്കിളിലിടിച്ച് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്നയാള്‍ക്ക് പരിക്കേറ്റു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതായി ദുബൈ പൊലീസിലെ ജനറല്‍ ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടര്‍ കേണല്‍ ജുമ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു.

അതേ ദിവസം തന്നെ രാവിലെ 11 മണിക്ക് ഷാര്‍ജയിലേക്കുള്ള ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചു. രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona