ജിദ്ദ: കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. മലപ്പുറം ജില്ലക്കാരായ രാമപുരം അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), കൊണ്ടോട്ടി മുതവല്ലൂര്‍ പറശ്ശിരി ഉമ്മര്‍ (53), ഒതുക്കുങ്ങല്‍ അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്യാസ് (43) കൊല്ലം പുനലൂര്‍ സ്വദേശി ഷംസുദ്ദീന്‍ (42) എന്നിവരാണ് ഇന്ന് ജിദ്ദയില്‍ മരിച്ചത്. തമിഴ്നാട് സ്വദേശികളായ സെന്തില്‍ (34), കൃഷ്ണ മുരാരി (49) യു.പി സ്വദേശി ഇഖ്ബാല്‍ അഹമ്മദ് (57) എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.

നിയന്ത്രണം ലംഘിച്ച് പെരുന്നാള്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കാന്‍ ഒത്തുചേര്‍ന്നു; 136 പ്രവാസികള്‍ അറസ്റ്റില്‍