തുമെറീത്ത്-കേറ്റ്‌ബിറ്റ് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. 

മസ്‍കത്ത്: ഒമാനിലെ തുമെറീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു ഒമാൻ സ്വദേശികളും ഒരു വിദേശിയും മരണപെട്ടെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. തുമെറീത്ത്-കേറ്റ്‌ബിറ്റ് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായ പരുക്കുകളോടെ മറ്റൊരു സ്വദേശിയെ തുമറീത്ത്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.