രണ്ട് പൈലറ്റുമാരും ഡോക്ടറും നഴ്‌സുമാണ് മരിച്ചത്.
അബുദാബി: യുഎഇയില്‍ ഡ്യൂട്ടിക്കിടെ എയര്‍ ആംബുലന്‍സ്(Air Ambulance) വിമാനം തകര്‍ന്ന് നാല് മരണം. അബുദാബി പൊലീസാണ്(Abu Dhbai Police) ഈ വിവരം അറിയിച്ചത്.
രണ്ട് പൈലറ്റുമാരും ഡോക്ടറും നഴ്‌സുമാണ് മരിച്ചത്. പൈലറ്റ് ട്രെയിനര്‍ ഖമീസ് സഈദ അല്‍ ഹോളി, ലഫ്റ്റനന്റ് പൈലറ്റ് നാസര്‍ മുഹമ്മദ് അല്‍ റാഷിദി എന്നിവരാണ് മരണപ്പെട്ട പൈലറ്റുമാര്‍. വിമാനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഷഹിദ് ഫറൂഖ് ഘോലം, നഴ്‌സ് ജോയല്‍ ക്വിയി സകാര മിന്റോ എന്നിവരും മരണപ്പെട്ടതായി അബുദാബി പൊലീസിന്റെ ഔദ്യോഗിക ട്വീറ്റില്‍ വക്തമാക്കുന്നു. നാലുപേരുടെയും മരണത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും അനുശോചനം അറിയിക്കുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
