Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് മരിച്ചത് നാല് മലയാളികൾ, ആകെ മരണം 253 ആയി

കോഴിക്കോട് കൊടുവള്ളി പാലകുറ്റി മരുതുങ്കൽ മുഹമ്മദ് ഷൈജൽ റിയാദിലും .കണ്ണൂർ ഏഴോം സ്വദേശി എം പി രാജൻ ബഹ്റിനിലുമാണ് മരിച്ചത്

four more keralites died in gulf countries death toll rise to 253
Author
Abu Dhabi - United Arab Emirates, First Published Jun 21, 2020, 5:20 PM IST

അബുദബി: ഗൾഫി രാജ്യങ്ങളിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് നാല് പേർ. ഇതോടെ ഗൾഫിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 253 ആയി. രണ്ട് കണ്ണൂർ സ്വദേശികളും  കോഴിക്കോട് , കൊല്ലം  സ്വദേശികളുമാണ് മരിച്ചത്. 

മരിച്ച കണ്ണൂർ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമൻ, കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി സുനിൽ പി എന്നിവർ ദമാമിലായിരുന്നു. കോഴിക്കോട് കൊടുവള്ളി പാലകുറ്റി മരുതുങ്കൽ മുഹമ്മദ് ഷൈജൽ റിയാദിലും .കണ്ണൂർ ഏഴോം സ്വദേശി എം പി രാജൻ ബഹ്റിനിലുമാണ് മരിച്ചത്. 

യുഎഇയിലാണ് ഏറ്റവും കൂടുതൽ  മലയാളികൾ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നൂറ് പേരാണ് മരിച്ചത്. സൗദിയിൽ 89 മലയാളികൾ വൈറസ് ബാധയേറ്റ് മരിച്ചു.  കുവൈറ്റിൽ 42 മലയാളികളാണ് മരിച്ചത്. ഖത്തർ ഒമാൻ എന്നിവിടങ്ങളിൽ ഒൻപത് പേർ വീതവും ബഹ്റിനിൽ ഇതുവരെ നാല് മലയാളികളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത് .

Follow Us:
Download App:
  • android
  • ios