കുവൈത്ത് സിറ്റി: കുവൈത്തിൽ 641 പേർക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 40,291 ആയി. അതേസമയം 530 പേർക്ക് ഇന്ന് രോഗം ഭേദമായിട്ടുമുണ്ട്.  രോഗമുക്തി നേടിയവരുടെ എണ്ണം 31,770 ആയി ഉയർന്നു. പുതുതായി നാല് പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 330 ആയി. പുതിയ രോഗികളിൽ 383 പേർ കുവൈത്ത് പൗരന്മാരാണ്. നിലവിൽ 8191 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 181 പേർ തീവ്ര പരിചരണവിഭാഗത്തിലാണന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.