പ്രതികള്‍ എടിഎം മെഷീന് മുമ്പില്‍ കാറിന്റെ ടയറുകള്‍ വെച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
മനാമ: എടിഎം മെഷീന് (ATM Machine) തീയിട്ട കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലു പേര്‍ക്ക് ബഹ്‌റൈന്‍ മേജര്‍ കോടതി (Bahrain major court) തടവുശിക്ഷ വിധിച്ചു. ഭീകരപ്രവര്‍ത്തന കുറ്റം ചുമത്തിയാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. കേസിലെ മുഖ്യപ്രതിക്ക് 15 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കൂടാതെ 100,000 ബഹ്‌റൈന്‍ ദിനാര്‍ പിഴയും അടയ്ക്കണമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
കൂട്ടുപ്രതികളായ മൂന്നു പേര്‍ക്ക് 10 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. ഇവര്‍ യഥാക്രമം മൂന്നു വര്‍ഷവും ആറുമാസവും ശിക്ഷ അനുഭവിക്കണം. കഴിഞ്ഞ സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതികള്‍ എടിഎം മെഷീന് മുമ്പില്‍ കാറിന്റെ ടയറുകള്‍ വെച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അല്‍ ദൈര്‍ ഏരിയയിലാണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
മുഖ്യപ്രതിയുടെ നേതൃത്വത്തില്‍ മറ്റ് കൂട്ടാളികളും ചേര്‍ന്ന് മനഃപൂര്‍വ്വം നടത്തിയ കൃത്യമാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മുഖ്യപ്രതിക്ക് ബഹ്‌റൈന് പുറത്ത് ഭീകരരുമായി ബന്ധമുള്ളതായും രാജ്യത്തെ ആക്രമണണങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമായി സാമ്പത്തിക സഹായം വാങ്ങിയിരുന്നതായും കണ്ടെത്തി. അറസ്റ്റിലായ മുഖ്യപ്രതി കുറ്റം സമ്മതിച്ചിരുന്നു. ഭീകരരുമായുള്ള ബന്ധവും ഇവരില്‍ നിന്ന് പണം വാങ്ങിയതും ഇയാള്‍ സമ്മതിച്ചു.
പുനര്‍വിവാഹം ചെയ്യാനൊരുങ്ങി; ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ചും കുത്തിയും കൊലപ്പെടുത്തി
സൗദിയില്‍ കള്ളനോട്ടുമായി അഞ്ചംഗ സംഘം പിടിയില്‍
ജിസാന്‍: സൗദി അറേബ്യയിലെ (Saudi Arabia) ജിസാനില്‍ (Jazan) കള്ളനോട്ടുമായെത്തിയ (fake currency) അഞ്ചംഗ സംഘം പിടിയില്‍. സൗദി യുവാവും നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന മൂന്ന് യെമനികളും നുഴഞ്ഞുകയറ്റക്കാരായ യെമനിയും അടങ്ങിയ സംഘത്തെയാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്.
ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട അബൂഅരീശില്‍ വെച്ചാണ് സംഘം അറസ്റ്റിലായത്. അബൂഅരീശിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചാണ് സംഘം കള്ളനോട്ടുകള്‍ നിര്‍മ്മിച്ചിരുന്നത്. ഇവരുടെ പക്കല്‍ നിന്നും കള്ളനോട്ട് ശേഖരവും വ്യാജ കറന്‍സി നിര്‍മ്മാണത്തിനുള്ള ഉപകരണങ്ങളും കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാന്‍ പ്രവിശ്യ പൊലീസ് അറിയിച്ചു.
കുവൈത്ത് ദേശീയ പതാകയെ അപമാനിച്ച വനിതയ്‍ക്കെതിരെ നടപടി
മകന്റെ വിസ പുതുക്കാന്‍ വ്യാജ രേഖയുണ്ടാക്കിയ പ്രവാസി കുടുങ്ങി
ദുബൈ: മകന്റെ താമസ വിസ പുതുക്കുന്നതിനായി (Residence visa renewal) വ്യാജ രേഖയുണ്ടാക്കിയ പ്രവാസി കുടുങ്ങി (Forgery). 45 വയസുകാരനായ ഇയാള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി (Dubai criminal Court) മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. വ്യാജമായി ഉണ്ടാക്കിയ വാടക കരാറിന്റെ (lease contract) കോപ്പിയാണ് ഇയാള്‍ വിസ പുതുക്കുന്നതിനായി സമര്‍പ്പിച്ചത്.
അതേസമയം മകന്റെ വിസ പുതുക്കുന്നതിനായി താന്‍ മറ്റൊരാളെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷനും പൊലീസും നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. മകന്റെ ഒറിജിനല്‍ പാസ്‍പോര്‍ട്ടും തന്റെ ഐ.ഡി കാര്‍ഡിന്റെ കോപ്പിയും മറ്റ് രേഖകളും പണവും ഇയാളെ ഏല്‍പ്പിച്ചിരുന്നു എന്നാണ് മൊഴി. എന്നാല്‍ അപേക്ഷയോടൊപ്പം നല്‍കിയ രേഖകളില്‍ ചേര്‍ത്തിരുന്ന വാടക കരാര്‍ വ്യാജമാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും അത് താന്‍ ഉണ്ടാക്കിയതെല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിസ പുതുക്കുന്നതിന് വാടക കരാര്‍ ആവശ്യമാണെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. ഷാര്‍ജയിലായിരുന്നു താമസിച്ചിരുന്നതെങ്കിലും വിസ പുതുക്കാനായി ഹാജരാക്കിയ രേഖയില്‍ അജ്‍മാനിലെ വാടക കരാറാണ് ചേര്‍ത്തിന്നത്. വിസ പുതുക്കാന്‍ താന്‍ ഏല്‍പ്പിച്ച വ്യക്തി എന്തിന് വ്യാജ രേഖയുണ്ടാക്കി എന്ന കാര്യം അറിയില്ലെന്നായിരുന്നു പ്രതിയുടെ വാദം.
അതേസമയം അജ്ഞാതനായ ഒരു വ്യക്തിയാണ് കുറ്റം ചെയ്‍തതെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വ്യാജ രേഖയുണ്ടാക്കിയത് പ്രതിക്ക് പ്രയോജനം ഉണ്ടാകാന്‍ വേണ്ടിയാണ്. അതിനാവശ്യമായ വിവരങ്ങള്‍ നല്‍കാതെ അത്തരമൊരു രേഖ ഉണ്ടാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ വ്യാജ രേഖയുണ്ടാക്കിയത് പ്രതിയുടെ പൂര്‍ണ അറിവേടെയായിരുന്നുവെന്നും ഇപ്പോള്‍ അത് നിഷേധിക്കുകയാണെന്നും കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ യുഎഇയില്‍ നിന്ന് നാടുകടത്തും.
