ഭര്‍ത്താവിന്റെ തലയ്ക്ക് ഇരുമ്പ് വടി കൊണ്ട് അടിച്ചും കത്തി കൊണ്ട് കുത്തിയുമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് യുവതിയും സഹോദരനും ചേര്‍ന്ന് മൃതദേഹം കുഴിയെടുത്ത് മൂടി.
ലെബനോന്‍: പുനര്‍വിവാഹം (remarriage) ചെയ്യാന്‍ പദ്ധതിയിട്ട ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി (murder). ലെബനോനിലാണ് സംഭവം. പ്രതിയായ സിറിയന്‍ യുവതിയെ ലെബനീസ് പൊലീസ് അറസ്റ്റ് ചെയ്തു.
35കാരനായ ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോഴാണ് യുവതി തന്റെ സഹോദരനുമായി ചേര്‍ന്ന് കൊലപാതകം നടത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. ഭര്‍ത്താവിന്റെ തലയ്ക്ക് ഇരുമ്പ് വടി കൊണ്ട് അടിച്ചും കത്തി കൊണ്ട് കുത്തിയുമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് യുവതിയും സഹോദരനും ചേര്‍ന്ന് മൃതദേഹം കുഴിയെടുത്ത് മൂടി. ഇതിന് പിന്നാലെ ഫെബ്രുവരി 22 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്നും 33കാരിയായ യുവതി പറഞ്ഞതായി ലെബനോനിലെ ആഭ്യന്തര സുരക്ഷാ സേന പ്രസ്താവനയില്‍ പറഞ്ഞു.
അന്വേഷണത്തില്‍ യുവതിയും സഹോദരനുമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി ഇവരെ അറസ്റ്റ് ചെയ്തു. രണ്ടുപേരും കൊലപാതകം കുറ്റം സമ്മതിച്ചു. ഭര്‍ത്താവ് പുനര്‍ വിവാഹം ചെയ്യാന്‍ പദ്ധതിയിട്ടതും മക്കള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഇവര്‍ പറഞ്ഞു.
ഭാര്യ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തു; വിവാഹമോചനം തേടി യുവാവ്
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ഭാര്യ വാട്‌സാപ്പില്‍ (Whatsapp) ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് വിവാഹമോചനം (divorce) തേടി യുവാവ്. സൗദി സ്വദേശിയാണ് വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
വിവാഹ മോചന കേസ് ഫയല്‍ ചെയ്ത സൗദി യുവാവിന് അനുകൂലമായാണ് ജിദ്ദ സിവില്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഭര്‍ത്താവില്‍ നിന്ന് ലഭിച്ച സ്ത്രീധനവും സ്വര്‍ണവും യുവതി തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി രേഖകള്‍ പ്രകാരം പരാതിക്കാരനായ യുവാവും യുവതിയും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. വിവാഹ സമയത്ത് സൗദി യുവാവ് യുവതിക്ക് 50,000 റിയാല്‍ പണവും കുറച്ച് സ്വര്‍ണവും നല്‍കി. കുറച്ചുനാള്‍ കഴിഞ്ഞ് വിവാഹ പാര്‍ട്ടി നടത്താമെന്ന് ധാരണയുമായി. ഭാര്യ തന്നെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തെന്നും ഭാര്യയുമായി സംസാരിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. ഭാര്യയുടെ പിതാവിനെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഭാര്യയോട് ഒന്നുകില്‍ തിരികെ വീട്ടില്‍ വരാനോ അല്ലെങ്കില്‍ സ്ത്രീധനം തിരികെ നല്‍കാനോ ആവശ്യപ്പെടുകയായിരുന്നെന്ന് ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ യുവാവിന്റെ സ്വഭാവം മോശമാണെന്നും തന്റെ മകള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞത് യുവാവ് സമ്മതിച്ചില്ലെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. എന്നാല്‍ യുവാവ് ഇത് നിഷേധിച്ചു. രണ്ട് ഭാഗത്ത് നിന്നുമുള്ള വാദം കേട്ട കോടതി വിവാഹ മോചനം അനുവദിക്കുകയും യുവതി സ്ത്രീധനം തിരികെ നല്‍കണമെന്ന് ഉത്തരവിടുകയുമായിരുന്നു.
