രാജ്യത്ത് യെല്ലോ ലെവല്‍ പ്രഖ്യാപിച്ചതോടെ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ. നേരത്തെ 22 റെസ്‌റ്റോറന്റുകള്‍ക്കും കോഫി ഷോപ്പുകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു.
മനാമ: കൊവിഡ് നിയമങ്ങള്‍(Covid rules) ലംഘിച്ച നാല് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, ബഹ്‌റൈന്‍ എക്‌സിബിഷന്‍ ആന്‍ഡ് ടൂറിസം അതോറിറ്റി എന്നിവയുടെ കീഴില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
രാജ്യത്ത് യെല്ലോ ലെവല്‍ പ്രഖ്യാപിച്ചതോടെ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ. നേരത്തെ 22 റെസ്‌റ്റോറന്റുകള്‍ക്കും കോഫി ഷോപ്പുകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു. യെല്ലോ ലെവല്‍ പ്രഖ്യാപിച്ച ശേഷം ഇതുവരെ 128 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ 22 സഥാപനങ്ങള്‍ നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. തുടര്‍ന്നാണ് ഇവയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. 11 സലൂണുകളും നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ബഹ്റൈനില്‍ ഇപ്പോള്‍ യെല്ലോ സോണ്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലിരിക്കുകയാണ്.
ഭൂഗര്‍ഭ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി
മനാമ: ബഹ്റൈനില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഇന്ത്യക്കാരന്റെ മൃതദേഹം (Dead body inside a parked car) കണ്ടെത്തി. ഗുദൈബിയയിലെ (Gudaibiya) ഒരു അപ്പാര്‍ട്ട്‍മെന്റ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ പാര്‍ക്കിങ് (Underground parking) സ്ഥലത്താണ് പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളിലെ മൃതദേഹം കണ്ട് പരിഭ്രാന്തരായ മറ്റ് താമസക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അഞ്ച് മണിക്കൂറോളം പാര്‍ക്കിങ് സ്ഥലത്ത് പൊതുജനങ്ങളെ പ്രവേശിപ്പിച്ചില്ല. മദ്ധ്യവയസ്‍കനായ ഇന്ത്യക്കാരനാണ് മരിച്ചത്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്‍തിട്ടുണ്ട്.
കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. സംഭവ സ്ഥലത്തുനിന്ന് ഒരു കത്തിയും കുറിപ്പും കണ്ടെടുത്തതായും പ്രദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായി ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. ബഹ്റൈന്‍ അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും ആവശ്യമായ എല്ലാ സഹായവും എംബസി ലഭ്യമാക്കുമെന്നും എംബസി വക്താവ് പറഞ്ഞു.
