അടിപിടിയുണ്ടാക്കിയ നാല് സഹോദരങ്ങളും ചേര്‍ന്ന് പൊലീസിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നറിയിപ്പായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവെച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസിനെ ആക്രമിച്ച നാല് സഹോദരങ്ങള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലായിരുന്നു സംഭവം. ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കവും അടിപിടിയും നടക്കുന്നെന്ന് അറിയിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂമില്‍ അടിയന്തര സന്ദേശം ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കുതിച്ചെത്തി. 

എന്നാല്‍ അടിപിടിയുണ്ടാക്കിയ നാല് സഹോദരങ്ങളും ചേര്‍ന്ന് പൊലീസിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നറിയിപ്പായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവെച്ചു. ഇതിന് ശേഷമാണ് നാല് പേരെയും കീഴ്‍പ്പെടുത്താനും അറസ്റ്റ് ചെയ്യാനും സാധിച്ചത്. ഇവരെ തുടര്‍ നടപടികള്‍ക്കായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‍തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
"