ഇരുപതിനും മുപ്പതിനുമിടയില്‍ പ്രായമുള്ള സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന് പൊലീസ് വക്താവ് അറിയിച്ചു. കൂട്ടത്തിലുള്ള ഒരു യുവാവിനെത്തന്നെയാണ് ഇവര്‍ ബന്ദിയാക്കി ചിത്രീകരിച്ചത്. 

റിയാദ്: സമൂഹ മാധ്യമങ്ങളില്‍ വൈറലാവാന്‍ വേണ്ടി വീഡിയോ ചിത്രീകരിച്ച നാല് യുവാക്കള്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായി. വിജനമായ പ്രദേശത്ത് ഒരു യുവാവിനെ ബന്ദിയാക്കി നിര്‍ത്തുകയും ശരീരത്തിലൂടെ ഇന്ധനം ഒഴിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇവര്‍ പുറത്തുവിട്ടത്. ഇത് പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ കുടുങ്ങുകയായിരുന്നു.

ഇരുപതിനും മുപ്പതിനുമിടയില്‍ പ്രായമുള്ള സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന് പൊലീസ് വക്താവ് അറിയിച്ചു. കൂട്ടത്തിലുള്ള ഒരു യുവാവിനെത്തന്നെയാണ് ഇവര്‍ ബന്ദിയാക്കി ചിത്രീകരിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാന്‍ വേണ്ടിയായിരുന്നു നാടകം ആസൂത്രണം ചെയ്‍തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ക്കായി യുവാക്കളെ പ്രോസിക്യൂഷന് കൈമാറി.