ദുബൈ: കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 14 വാണിജ്യസ്ഥാപനങ്ങള്‍ക്ക് ദുബൈയില്‍ പിഴ ചുമത്തി. വെള്ളിയാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം അറയിച്ചത്. 

അഞ്ച് കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ദുബൈ എക്കണോമി അറിയിച്ചു. 653 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 634 എണ്ണവും കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തി. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങളിലുള്‍പ്പെടെ പരിശോധന തുടരുകയാണ്.