അബുദാബി: അബുദാബിയില്‍ കാലാവധി കഴിഞ്ഞ താമസ വിസക്കാര്‍ക്കും പ്രവേശന വിസക്കാര്‍ക്കും സൗജന്യ കൊവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റിയാണ് ഇതിന് അനുമതി നല്‍കിയത്. കാലാവധി കഴിഞ്ഞതാണെങ്കിലും കൈവശമുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona