മസ്‌കറ്റ്: മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ച എക്‌സിറ്റ് പദ്ധതി ഇന്ന് അവസാനിക്കും. നവംബറില്‍ ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച എക്‌സിറ്റ് സ്‌കീമിന്റെ ആനുകൂല്യം ഇതിനകം 45,000 പ്രവാസികള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

നവംബര്‍ 26ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത് മുതല്‍ തൊഴില്‍ മന്ത്രാലയത്തിന് പ്രവാസികളില്‍ നിന്ന് 45,715 അപേക്ഷകള്‍ ലഭിച്ചു. എക്‌സിറ്റ് പദ്ധതിയിലൂടെ മടങ്ങാന്‍ 3000ഓളം ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.