ദുബൈയിലെത്തുന്ന ഓരോ യാത്രക്കാര്‍ക്കും എക്‌സ്‌പോ 2020 ദുബൈ സന്ദര്‍ശിക്കാനും വിവിധ പവലിയനുകളില്‍ നിന്ന് പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യിക്കാനും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മഞ്ഞ നിറത്തിലുള്ള എക്‌സ്‌പോ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തത്.

ദുബൈ: ദുബൈയിലെത്തിയ(Dubai) സന്ദര്‍ശകര്‍ക്ക് സൗജന്യമായി എക്‌സ്‌പോ പാസ്‌പോര്‍ട്ടുകള്‍(Expo passports) കൈമാറി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്(ജിഡിആര്‍എഫ്എ)യുടെ പുതിയ പദ്ധതിയുടെ ഭാഗമായി 3,000ത്തിലേറെ എക്‌സ്‌പോ പാസ്‌പോര്‍ട്ടുകളാണ് ദുബൈയിലെത്തിയവര്‍ക്ക് വിതരണം ചെയ്തത്.

ദുബൈയിലെത്തുന്ന ഓരോ യാത്രക്കാര്‍ക്കും എക്‌സ്‌പോ 2020 ദുബൈ സന്ദര്‍ശിക്കാനും വിവിധ പവലിയനുകളില്‍ നിന്ന് പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യിക്കാനും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മഞ്ഞ നിറത്തിലുള്ള എക്‌സ്‌പോ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തത്. ദുബൈയിലെത്തുന്ന സന്ദര്‍ശകര്‍ തിരികെ അവരുടെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ദുബൈ എക്‌സ്‌പോയുടെ മനോഹരമായ ഓര്‍മ്മയും ഒപ്പം സൂക്ഷിക്കാന്‍ വേണ്ടിയാണ് എക്‌സ്‌പോ 2020 ദുബൈയുമായി ചേര്‍ന്ന് ഈ പദ്ധതിക്ക് തുടക്കമിട്ടതെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. 

ദുബൈ എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് 'സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്'

1967ലെ വേള്‍ഡ് എക്‌സ്‌പോ മുതലാണ് പാസ്‌പോര്‍ട്ട് നല്‍കാന്‍ തുടങ്ങിയത്. ആറു മാസത്തെ എക്‌സ്‌പോയില്‍ ഏതൊക്കെ പവലിയനുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പാസ്‌പോര്‍ട്ട് നോക്കി മനസ്സിലാക്കാം. മഞ്ഞനിറത്തില്‍ ആകര്‍ഷകമായ രീതിയില്‍ പുറത്തിറക്കിയ ഈ പാസ്‌പോര്‍ട്ടില്‍ ഏകീകൃത നമ്പര്‍, വ്യക്തിയുടെ ഫോട്ടോ, വിവരങ്ങള്‍ എന്നിവ ഉണ്ടാകും. യുഎഇയുടെ 50-ാം വാര്‍ഷികം പ്രമാണിച്ച് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന് പാസ്‌പോര്‍ട്ടില്‍ ആദരമര്‍പ്പിക്കുന്നുണ്ട്. 

എക്‌സ്‌പോ 2020: ഒരു മാസത്തിനിടെ 23.5 ലക്ഷം സന്ദര്‍ശകര്‍

ദുബൈ: എക്‌സ്‌പോ 2020 ദുബൈ (Expo 2020 Dubai)ഒരു മാസം പിന്നിടുമ്പോള്‍ സന്ദര്‍ശകരുടെ(visitors) എണ്ണം 23.5 ലക്ഷം ആയി. എക്‌സ്‌പോ സംഘാടകര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെയുള്ള കാലയളവില്‍ 2,350,868 പേര്‍ എക്‌സ്‌പോ നഗരി സന്ദര്‍ശിച്ചതായാണ് കണക്കുകള്‍. 

സന്ദര്‍ശകരില്‍ 17 ശതമാനം പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. 18 വയസ്സില്‍ താഴെയുള്ളവരായിരുന്നു 28 ശതമാനവും. എക്‌സ്‌പോ സ്‌കൂള്‍ പ്രോഗ്രാം സജീവമാകുന്നതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം വരും ദിവസങ്ങളില്‍ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ഇന്ത്യ, ജര്‍മ്മനി, ഫ്രാന്‍സ്, സൗദി അറേബ്യ,യുകെ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായും സന്ദര്‍ശകരെത്തിയത്. നിരവധി പേര്‍ എക്‌സ്‌പോ നഗരി ഒന്നിലേറെ തവണ സന്ദര്‍ശിച്ചു. സീസണ്‍ പാസ് സ്വന്തമാക്കിയവരാണ് 53 ശതമാനം പേരും. 20 ശതമാനമാണ് വണ്‍ ഡേ ടിക്കറ്റില്‍ എക്‌സ്‌പോയിലെത്തിയത്. 27 ശതമാനം പേര്‍ ഒന്നിലേറെ തവണ എക്‌സ്‌പോ സന്ദര്‍ശിച്ചു. 1,938 സര്‍ക്കാര്‍ പ്രതിനിധികള്‍ എക്‌സ്‌പോയിലെത്തി. പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, മറ്റ് മന്ത്രിമാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സംസ്ഥാനങ്ങളുടെ തലവന്‍മാര്‍ എന്നിവരുള്‍പ്പെടെയാണിത്. യുഎഇ ദേശീയ ദിനവും അവധി ദിവസങ്ങളും കൂടി എത്തുന്നതോടെ സന്ദര്‍ശകരുടെ എണ്ണം കുത്തനെ ഉയരും.