ബഹുനില പാര്‍ക്കിങ് സ്ഥലങ്ങളിലൊഴികെയുള്ള പൊതുസ്ഥലങ്ങളിലെ പാര്‍ക്കിങാണ് സൗജന്യമാക്കിയത്.

ദുബായ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബായില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് സൗജന്യമാക്കിയതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. 

ബഹുനില പാര്‍ക്കിങ് സ്ഥലങ്ങളിലൊഴികെയുള്ള പൊതുസ്ഥലങ്ങളിലെ പാര്‍ക്കിങാണ് സൗജന്യമാക്കിയത്. ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങളായ മെയ് 23 മുതല്‍ 26 വരെയാണ് പാര്‍ക്കിങ് സൗജന്യമാക്കിയത്. മെയ് 27 മുതല്‍ പാര്‍ക്കിങ് ഫീസുകള്‍ പുനരാരംഭിക്കുമെന്ന് ആര്‍ടിഎ ട്വീറ്റ് ചെയ്തു. 

ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഞായറാഴ്ച

Scroll to load tweet…