കൊവിഡ് 19 സ്‌ക്രീനിങ് പോയിന്റുകളില്‍ ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും സ്‌കൂളുകളിലെ  189 കേന്ദ്രങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ജീവനക്കാര്‍ക്കും പരിശോധനാ സൗകര്യമൊരുക്കും.

ദുബൈ: വേനലവധി കഴിഞ്ഞ് ഓഗസ്റ്റ് അവസാനത്തോടെ യുഎഇയിലെ സ്‌കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പിസിആര്‍ പരിശോധന സൗകര്യം. 25 മുതല്‍ 18 വരെ രാജ്യത്തെ 226 പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും സൗജന്യ കൊവിഡ് പിസിആര്‍ പരിശോധനകള്‍ നടത്തുമെന്ന് എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റീബ്ലിഷ്‌മെന്റ് (ഇഎസ്ഇ) ട്വിറ്ററില്‍ അറിയിച്ചു. 

കൊവിഡ് 19 സ്‌ക്രീനിങ് പോയിന്റുകളില്‍ ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും സ്‌കൂളുകളിലെ 189 കേന്ദ്രങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ജീവനക്കാര്‍ക്കും പരിശോധനാ സൗകര്യമൊരുക്കും. അബുദാബി സ്‌കൂളുകളിലെ 37 സെന്ററുകളും ഇതില്‍പ്പെടും. 2022-23 അധ്യയന വര്‍ഷം യുഎഇയിലെ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 29ന് തുടങ്ങും.

സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ആദ്യ ദിവസം തന്നെ 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കേണ്ടതുണ്ട്. അതുകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ ഇഎസ്ഇ അറിയിച്ചു.

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനവുമായി യുഎഇയിലെ ഒരു എമിറേറ്റ് കൂടി

യുഎഇയില്‍ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കാനിരിക്കെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. പുതിയ അറിയിപ്പ് പ്രകാരം 12 വയസും അതിന് മുകളിലും പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികളും സ്‍കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും കൊവിഡ് ബാധിതരല്ലെന്ന് തെളിയിക്കുന്ന പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം.

സ‍്‍കൂള്‍ തുറക്കുന്ന ദിവസമാണ് പരിശോധനാ ഫലം ഹാജരാക്കേണ്ടത്. ഇത് 96 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടേതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം നിശ്ചിത ഇടവേളകളില്‍ പിന്നീടും കൊവിഡ് പരിശോധന വേണമെന്ന പഴയ നിബന്ധന എടുത്തുകളഞ്ഞിട്ടുണ്ട്. എന്നാല്‍ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്. 

അനധികൃത താമസക്കാരായ പ്രവാസികളുടെ മക്കള്‍ക്കും സ്‍കൂളുകളില്‍ ചേരാന്‍ അനുമതി

അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ സ്‍കൂളുകളിലും സ്‍കൂള്‍ ബസുകളിലും സാമൂഹിക അകലം പാലിക്കേണ്ടതില്ല. സാമൂഹിക അകലം പാലിക്കുന്നതിന് സ്‍കൂള്‍ മാനേജ്‍മെന്റിനോ സ്‍കൂള്‍ ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനികള്‍ക്കോ അവര്‍ക്ക് അനിയോജ്യമെന്ന് തോന്നുന്ന നടപടികള്‍ സ്വീകരിക്കാം.