Asianet News MalayalamAsianet News Malayalam

എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ AED 250,000 സ്വന്തമാക്കി ഇന്ത്യൻ പ്രവാസി

ഇതിനു മുൻപ് പല തവണ ചെറിയ സമ്മാനങ്ങൾ നേടിയിട്ടുള്ളതെല്ലാം വീണ്ടും ഡ്രോയിൽ പങ്കെടുക്കുന്നതിന് ചിലവഴിക്കുകയായിരുന്നെന്ന് അലക്സ് പറയുന്നു

From Mumbai Streets to Dubai's Unexpected Blessings
Author
First Published Oct 5, 2023, 10:42 PM IST

എമിറേറ്റ്സ് ഡ്രോ ​​മെഗാ 7 നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് 250,000 ദിർഹം സമ്മാനം. മുംബൈയിൽ നിന്നുള്ള അലക്സ് സേവിയർ ഫെര്ണാണ്ടസാണ് വിജയി. 

സോഷ്യൽ മീഡിയയിൽ നിന്നും എമിറേറ്റ്സ് ഡ്രോയുടെ വിവരങ്ങൾ അറിഞ്ഞ അലക്സ് ഏതാനും മാസങ്ങൾക്ക് മുൻപാണ് മത്സരത്തിൽ പങ്കെടുത്ത് തുടങ്ങിയത്. അന്ന് മുതൽ മെഗാ 7, ഈസി 6, ഫാസ്റ്റ് 5 എന്നിവയിൽ അലക്സ് പങ്കെടുക്കുന്നുണ്ട്. ഇതിനു മുൻപ് പല തവണ ചെറിയ സമ്മാനങ്ങൾ നേടിയിട്ടുള്ളതെല്ലാം വീണ്ടും ഡ്രോയിൽ പങ്കെടുക്കുന്നതിന് ചിലവഴിക്കുകയായിരുന്നെന്ന് അലക്സ് പറയുന്നു. 

വിജയം അറിയിച്ച് കൊണ്ടുള്ള ഇമെയിൽ ലഭിച്ച ഉടൻ വിളിച്ചത് ഭാര്യയെ ആയിരുന്നു. സ്നേഹത്തോടെ താൻ 'ബോസ്' എന്ന് വിളിക്കുന്ന ഭാര്യയാകും സമ്മാന തുക എന്ത് ചെയ്യണമെന്ന് തീരുമാനിക്കുക എന്ന് അലക്സ് പറഞ്ഞു. എന്നാൽ ഇതിൽ നിന്നും ചെറുതല്ലാത്ത ഒരു പങ്ക് സമൂഹത്തിനായി മാറ്റി വയ്ക്കാനും അലക്സ് തീരുമാനിച്ചിട്ടുണ്ട്. ദുബായിൽ ബ്ലഡ് ഡൊനേഷൻ ക്യാമ്പുകൾക്കും കാരുണ്യ പ്രവർത്തികൾക്കും കുട്ടികൾക്കുമായി തുക ചിലവഴിക്കാനാണ് തീരുമാനം. 

വിജയിച്ചു എങ്കിലും ഇനിയും മത്സരത്തിൽ പങ്കെടുക്കുന്നത് തുടരാനാണ് അലക്സിന്റെ തീരുമാനം. ഒരു നാൾ 100 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് അടിക്കണം എന്ന ആഗ്രഹമാണ് ഇതിനു കാരണം. ദൈവം എന്നും എന്നെ പിന്തുണച്ചിട്ടുണ്ട്. നല്ല ഒരു കുടുംബവും ഇപ്പോൾ ഈ സമ്മാനവും എനിക്ക് നൽകിയത് ദൈവമാണ് എന്ന് അലക്സ് പറയുന്നു. 

എമിറേറ്റ്സ് ഡ്രോയിലൂടെ വാങ്ങുന്ന ഓരോ ടിക്കറ്റും ജീവിതം തന്നെ മാറ്റിമറിക്കുന്ന പ്രൈസുകളിലേക്ക് നിങ്ങളെ അടുപ്പിക്കുന്നു. ഇന്ന് തന്നെ നമ്പറുകൾ ബുക്ക് ചെയ്യൂ, അടുത്ത ഭാ​ഗ്യശാലി നിങ്ങളാകാം.

മെ​ഗാ7 - എല്ലാ ഞായറാഴ്ച്ചയും രാത്രി 9 മണിക്ക് (യു.എ.ഇ സമയം). അടുത്ത നറുക്കെടുപ്പ് ഒക്ടോബർ 8 

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എമിറേറ്റ്സ് ഡ്രോ അക്കൗണ്ടുകളിൽ ലൈവ് ആയി ഡ്രോ കാണാം. 

വിവരങ്ങൾക്ക് - 800 7777 7777. സന്ദർശിക്കാം www.emiratesdraw.com എല്ലാ സോഷ്യൽ മീഡിയയിൽ @emiratesdraw ഫോളോ ചെയ്യാം.

Latest Videos
Follow Us:
Download App:
  • android
  • ios