അബുദാബി: യുഎഇയില്‍ ഡിസംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഡീസലിന് നവംബര്‍ മാസത്തെ വില തന്നെ ഡിസംബറിലും തുടരുമ്പോള്‍ പെട്രോളിന് ചെറിയ തോതില്‍ വില കൂടും.

സൂപ്പര്‍ 98 പെട്രോളിന് ഇപ്പോള്‍ 2.20 ദിര്‍ഹം വിലയുള്ള സ്ഥാനത്ത് 2.24 ദിര്‍ഹമായി വില വര്‍ദ്ധിക്കും. സ്‍പെഷ്യല്‍ 95 പെട്രോളിന് 2.09 ദിര്‍ഹത്തില്‍ നിന്ന് 2.12 ദിര്‍ഹമായി വിലകൂടും. ഡീസലിന് 2.38 ദിര്‍ഹം തന്നെയായിരിക്കും വില.