ചെറിയ വര്‍ദ്ധനവോടെയുള്ള വിലയാണ് വ്യാഴാഴ്ച ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്.
അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ചെറിയ വര്‍ദ്ധനവോടെയുള്ള വിലയാണ് വ്യാഴാഴ്ച ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്.
സൂപ്പര്‍ 98 പെട്രോളിന്റെ വില 2.59 ദിര്‍ഹത്തില്‍ നിന്നും 2.61 ദിര്‍ഹമാക്കി ഉയര്‍ത്തി. സ്പെഷ്യല്‍ 95ന് നേരത്തെ 2.48 ദിര്‍ഹമായിരുന്ന സ്ഥാനത്ത് ഇനി 2.50 ദിര്‍ഹം നല്‍കേണ്ടി വരും. ഡീസല്‍ വിലയിലാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. 2.76 ദിര്‍ഹമായിരിക്കും ഇനി ഒരു ലിറ്റര്‍ ഡീസലിന്. നേരത്തെ ഇപ്പോഴിത് 2.64 ദിര്‍ഹമാണ്.
