Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഇന്ധന വില കുറയ്ക്കാന്‍ തീരുമാനം

സൂപ്പര്‍ 98 പെട്രോളിന്  2.30 ദിര്‍ഹമായിരിക്കും അടുത്ത മാസത്തെ വില. ജൂണില്‍ 2.53 ദിര്‍ഹമാണിതിന്റെ നിരക്ക്. സ്‍പെഷ്യല്‍ 95ന്  നിലവിലുള്ള 2.42 ദിര്‍ഹത്തില്‍ നിന്ന് 2.18 ദിര്‍ഹമായി വില കുറയും.

fuel price to be lowered in UAE
Author
Abu Dhabi - United Arab Emirates, First Published Jun 27, 2019, 6:24 PM IST

അബുദാബി: ജുലൈ ഒന്നു മുതല്‍ യുഎഇയില്‍ ഇന്ധന വില കുറയ്ക്കാന്‍ വില നിര്‍ണയ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ നാല് മാസങ്ങളിലും തുടര്‍ച്ചായായി വില വര്‍ദ്ധിച്ചിരുന്നു. ഇതിന് ശേഷമാണ് അടുത്ത മാസം വില കുറയ്ക്കാനുള്ള തീരുമാനം.

സൂപ്പര്‍ 98 പെട്രോളിന്  2.30 ദിര്‍ഹമായിരിക്കും അടുത്ത മാസത്തെ വില. ജൂണില്‍ 2.53 ദിര്‍ഹമാണിതിന്റെ നിരക്ക്. സ്‍പെഷ്യല്‍ 95ന്  നിലവിലുള്ള 2.42 ദിര്‍ഹത്തില്‍ നിന്ന് 2.18 ദിര്‍ഹമായി വില കുറയും. ഡീസല്‍ വിലയിലും ഒന്നാം തീയ്യതി മുതല്‍ കുറവുണ്ടാകും. നിലവിലുള്ള 2.56 ദിര്‍ഹത്തില്‍ നിന്ന് 2.35 ദിര്‍ഹമായാണ് ഡീസലിന്റെ വില കുറയ്ക്കുന്നത്. 

Follow Us:
Download App:
  • android
  • ios