മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കടത്തുന്നത് നേരിടുന്നതിനുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെ സഹകരണത്തോടെയാണ് ഇവരെ പിടികൂടിയത്.

സലാല: ഒമാനില്‍ മയക്കുമരുന്ന് കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ മിര്‍ബാത്ത്, ടാക്കാ എന്നിവിടങ്ങളില്‍ നിന്നുമാണ് 'ഖാട്ട്' എന്ന മയക്കുമരുന്നിന്റെ ശേഖരം റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കടത്തുന്നത് നേരിടുന്നതിനുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെ സഹകരണത്തോടെയാണ് ഇവരെ പിടികൂടിയത്. ആഫ്രിക്കന്‍, അറേബ്യന്‍ മേഖലകളില്‍ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് 'ഖാട്ട്'. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona