Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്‌സിന്‍; ഒമാനില്‍ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ചു

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് നാല് ആഴ്ച പൂര്‍ത്തിയാക്കിവര്‍ക്ക് രണ്ടാം ഡോസിനായി തറസ്സുദ് പ്ലസ് ആപ്പില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

gap between covid vaccine doses in oman reduced to four weeks
Author
Muscat, First Published Sep 14, 2021, 10:35 PM IST

മസ്‌കറ്റ്: ഒമാനില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷനിടയിലെ ഇടവേള നാലാഴ്ചയായി കുറച്ചു. നേരത്തെ ഇത് ആറ് ആഴ്ചകളായിരുന്നു. സെപ്തംബര്‍ 15 ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് നാല് ആഴ്ച പൂര്‍ത്തിയാക്കിവര്‍ക്ക് രണ്ടാം ഡോസിനായി തറസ്സുദ് പ്ലസ് ആപ്പില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios