Asianet News MalayalamAsianet News Malayalam

സൗദിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ബാലിക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

താമസക്കാരില്‍ ഭൂരിഭാഗവും സ്‌കൂളുകളിലും ജോലി സ്ഥലങ്ങളിലുമായ സമയത്തായതിനാല്‍ വലിയ അപകടം ഒഴിവായി.

Gas cylinder explode in Saudi, two injured include a girl
Author
Riyadh Saudi Arabia, First Published Feb 8, 2020, 11:52 PM IST

റിയാദ്: റിയാദിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ബാലിക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. നഗരത്തിലെ ഖുർതുബ ഡിസ്ട്രിക്റ്റിൽ ഒരു പാപ്പിട കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ബാലികക്ക് നിസാരമായ പരിക്കാണ്. മൂന്നു കുടുംബങ്ങള്‍ താമസിക്കുന്ന ഈ വീട് കഴിഞ്ഞ മാസമാണ് കുടുംബങ്ങൾ വാങ്ങിയത്. പുതിയ കെട്ടിടമാണ്. താമസക്കാരില്‍ ഭൂരിഭാഗവും സ്‌കൂളുകളിലും ജോലി സ്ഥലങ്ങളിലുമായ സമയത്തായതിനാല്‍ വലിയ അപകടം ഒഴിവായി. വാതകം ചോർന്നത് മൂലമുണ്ടായ സ്‌ഫോടനത്തില്‍ വീടിന്‍റെ മേൽക്കൂരയും ഭിത്തികളും തകർന്നു. സമീപത്തെ ചില കെട്ടിടങ്ങൾക്കും പൊട്ടിത്തെറിയില്‍ നിസാര കേടുപാടുകള്‍ സംഭവിച്ചു. ഉഗ്ര സ്‌ഫോടനത്തിന്‍റെ ശബ്ദം സമീപ പ്രദേശങ്ങളിലുള്ളവരെയെല്ലാം ഭീതിയിലാക്കി. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാ വിഭാഗത്തിന്‍റെയും പൊലീസിന്‍റെയും റെഡ്ക്രസൻറ് അതോറിറ്റിയുടെയും സഹായത്തോടെ സിവില്‍ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി.
 

Follow Us:
Download App:
  • android
  • ios