മസ്‌കറ്റ്: ഈദുല്‍ ഫിത്തര്‍ അവധിക്ക് മുമ്പും അവധിക്കാലത്തും ഒരു വിധത്തിലുമുള്ള ഒത്തുചേരലുകള്‍ സംഘടിപ്പിക്കരുതെന്ന് ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ സ്വദേശി പൗരന്മാരോടും രാജ്യത്തെ താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത്  കൊവിഡ് -19 വ്യാപനം  കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രതിരോധ നടപടികള്‍ പാലിക്കണമെന്നും വിവാഹം, പെരുന്നാള്‍ വിരുന്നുകള്‍ എന്നീ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.