Asianet News MalayalamAsianet News Malayalam

ദുബായില്‍ ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ്; ഫൈനുകള്‍ പൂര്‍ണമായി ഒഴിവാക്കാനും അവസരം

ഫൈനുകള്‍ ഒഴിവാക്കാന്‍ ഒരേയൊരു നിബന്ധന മാത്രമാണ് പൊലീസ് മുന്നോട്ടുവെയ്ക്കുന്നത്. ഫെബ്രുവരി ആറ് മുതല്‍ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരാകരുത്. ഇങ്ങനെ മൂന്ന് മാസം പുതിയ നിയമ ലംഘനങ്ങളൊന്നും ചെയ്യാത്തവര്‍ക്ക് പിഴയില്‍ 25 ശതമാനം ഇളവ് നല്‍കും. 

get up to 100 percentage off Dubai traffic fines by May 6
Author
Dubai - United Arab Emirates, First Published Mar 22, 2019, 4:01 PM IST

ദുബായ്: സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ട്രാഫിക് ഫൈനുകള്‍ക്ക് ദുബായ് പൊലീസ് ഇളവ് പ്രഖ്യാപിച്ചു. പൊലീസിന്റെ നിബന്ധന പാലിക്കുന്നവര്‍ക്ക് പിഴയില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെ ഇളവ് ലഭിക്കും.

ഫൈനുകള്‍ ഒഴിവാക്കാന്‍ ഒരേയൊരു നിബന്ധന മാത്രമാണ് പൊലീസ് മുന്നോട്ടുവെയ്ക്കുന്നത്. ഫെബ്രുവരി ആറ് മുതല്‍ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരാകരുത്. ഇങ്ങനെ മൂന്ന് മാസം പുതിയ നിയമ ലംഘനങ്ങളൊന്നും ചെയ്യാത്തവര്‍ക്ക് പിഴയില്‍ 25 ശതമാനം ഇളവ് നല്‍കും. ആറ് മാസം നിയമം പാലിച്ച് തന്നെ വാഹനം ഓടിച്ചാല്‍ 50 ശതമാനം ഇളവ് ലഭിക്കും. ഒന്‍പത് മാസം പൂര്‍ത്തിയാക്കിയാല്‍ 75 ശതമാനം ഇളവും ഒരു വര്‍ഷം നിയമമൊന്നും ലംഘിക്കാതിരുന്നാല്‍ ഫൈനുകള്‍ പൂര്‍ണമായും ഒഴിവാക്കി നല്‍കും. 

ഫെബ്രുവരി ആറ് മുതലാണ് ഇതിനുള്ള കാലാവധി കണക്കാക്കുന്നത്. അതായത് മേയ് ആറാം തീയ്യതി വരെ നിയമലംഘനങ്ങള്‍ നടത്താത്തവര്‍ക്കാണ് 25 ശതമാനം ഇളവ് ലഭിക്കുക. ഓഗസ്റ്റ് ആറ് വരെ നിയമം പാലിച്ച് വാഹനം ഓടിച്ചാല്‍ 50 ശതമാനം ഇളവ് കിട്ടും. നവംബര്‍ ആറ് വരെ ഇത് സാധിക്കുമെങ്കില്‍ പിഴകളില്‍ 75 ശതമാനവും ഒഴിവാക്കും. അടുത്ത വര്‍ഷം ഫെബ്രുവരി ആറ് വരെ നിയമലംഘനങ്ങളൊന്നും നടത്താത്തവര്‍ക്ക് പിഴകള്‍ പൂര്‍ണമായി ഒഴിവാക്കി നല്‍കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ട്രാഫിക്, സാലിക് ഫൈനുകള്‍ക്ക് ഇത് ബാധകമല്ല.

Follow Us:
Download App:
  • android
  • ios