വീടിന്റെ അടുക്കളയിലായിരുന്ന അമ്മ, പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടി താഴെ വീണ് മരിച്ചവിവരം അറിഞ്ഞത്. 

ഷാര്‍ജ: അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ 19-ാം നിലയില്‍ നിന്ന് വീണു അഞ്ചുവയസുകാരി മരിച്ചു. രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടവരാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ പൊലീസും ആംബുലന്‍സും സ്ഥലത്തെത്തിയെങ്കിലും ഗുരുതരമായ പരിക്കുകള്‍ കാരണം കുട്ടി അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

വീടിന്റെ അടുക്കളയിലായിരുന്ന അമ്മ, പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടി താഴെ വീണ് മരിച്ചവിവരം അറിഞ്ഞത്. മുറിയില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടി ജനലിലൂടെ താഴെ വീഴുകയായിരുന്നു. വീടിന്റെ ജനല്‍ തുറന്നുകിടക്കുകയായിരുന്നു. ജനലില്‍ പിടിച്ചുകയറിയ ശേഷം താഴെ വീഴുകയായിരുന്നുവെന്നാണ് അനുമാനം. പോസ്റ്റമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.