യു.എ.ഇയിലെയും വിദേശത്തെയും 200-ൽ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുക്കും. കോഴ്സുകളും സ്കോളര്‍ഷിപ്പും അറിയാം.
യു.എ.ഇയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ, റിക്രൂട്ട്മെന്‍റ് എക്സിബിഷനായ ഗ്ലോബൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് എക്സിബിഷൻ (Global Education and Training Exhibition) ഏപ്രിൽ 26-ന് ആരംഭിക്കും.
ലോകത്തിലെ ഏറ്റവും മികച്ച റാങ്കിങ് നിലനിര്‍ത്തുന്ന 200-ൽ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുക്കും. യു.എ.ഇക്ക് പുറമെ ഇന്ത്യ, യു.എസ്, കാനഡ, യു.കെ, തുര്‍ക്കി, ഫ്രാൻസ്, ഹംഗറി, ജോര്‍ജിയ, അര്‍മീനിയ, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളാണ് മേളയുടെ ഭാഗമാകുക. ലോകോത്തര വിദ്യാഭ്യാസ പദ്ധതികള്‍, കോഴ്സുകള്‍, സ്കോളര്‍ഷിപ്പുകള്‍ അറിയാനും വിദ്യാഭ്യാസ വിദഗ്ധരെ നേരിട്ടു കാണാനും എക്സിബിഷൻ സഹായിക്കും.
ഏപ്രിൽ 26 മുതൽ 28 വരെ മൂന്നു ദിവസമാണ് പ്രദര്‍ശനം. യു.എ.ഇയുടെ കോ-എക്സിസ്റ്റൻസ്-ടോളറന്‍സ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ആണ് പ്രദര്‍ശനത്തിന് നേതൃത്വം നൽകുന്നത്.
കഴിഞ്ഞ 30 വര്‍ഷമായി യു.എ.ഇയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ പ്രദര്‍ശനമാണ് GETEX. ഈ മേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍: RIT Dubai, Amity University Dubai, American University of Sharjah, American University in Dubai, Curtin University Dubai, Emirates Aviation University, Middlesex University Dubai, University of Birmingham Dubai, De Montfort University Dubai and BITS Pilani Dubai Campus.
ഇത്തവണത്തെ പ്രദര്‍ശനത്തിൽ കൗൺസലേഴ്സ് ഫോറം, ടെക് ടോക്സ്, എജ്യുക്കേഷന്‍ ലീഡേഴ്സ് നെറ്റ് വര്‍ക്കിങ് ഈവ്നിങ്, 30-ൽ അധികം സെമിനാറുകള്‍ എന്നിവയും ഉണ്ട്. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകള്‍ ആഴത്തിൽ മനസ്സിലാക്കാന്‍ പരിപാടി സഹായിക്കും.
GETEX Spring 2023 സംഘടിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. 1983-ൽ തുടക്കം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശ്വസ്തമായ പങ്കാളികളാണ് ഞങ്ങള്‍. യു.എ.ഇ ലോകത്തിലെ വിദ്യാഭ്യാസ ഭൂപടത്തിൽ എത്തിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി - GETEX എം.ഡി അൻസെലം ഗോഡിന്യോ പറഞ്ഞു.
2026 ആകുമ്പോഴേക്കും യു.എ.ഇയിലെ വിദ്യാഭ്യാസ മേഖല 718 മില്യൺ യു.എസ് ഡോളര്‍ മൂല്യത്തിലേക്ക് ഉയരുമെന്നാണ് കണക്കുകള്‍. ഈ പ്രദര്‍ശനത്തിലൂടെ വിദ്യാഭ്യാസ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ബ്രാൻഡുകള്‍ക്ക് ഏതാണ്ട് 25,000 വിദ്യാര്‍ഥികളോട് സംവദിക്കാനാകും.
