ഏറ്റവും ക്രിയാത്മകമായ ആശയങ്ങളോടെ വിദ്യാർഥികളെ സമീപിക്കുന്ന അധ്യാപകരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ മലയാളിയായ സണ്ണി വർക്കിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ പുരസ്കാരത്തിന് കെനിയന്‍ അധ്യാപകന്‍ അര്‍ഹനായത്
ദുബായ്: ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ദുബായില്‍ സമ്മാനിച്ചു. പത്ത് ലക്ഷം അമേരിക്കൻ ഡോളർ സമ്മാനത്തുകയുള്ള പുരസ്കാരത്തിന് കെനിയയിലെ പീറ്റർ തബിച്ചി അർഹനായി. ദുബായില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലാണ് ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് പ്രഖ്യാപനം നടന്നത്.
ഏറ്റവും ക്രിയാത്മകമായ ആശയങ്ങളോടെ വിദ്യാർഥികളെ സമീപിക്കുന്ന അധ്യാപകരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ മലയാളിയായ സണ്ണി വർക്കിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ പുരസ്കാരത്തിന് കെനിയന്‍ അധ്യാപകന്‍ കെനിയയിലെ പീറ്റർ തബിച്ചി അര്‍ഹനായി. ആയിരക്കണക്കിന് നോമിനേഷനുകളിൽനിന്നാണ് കെനിയയിലെ നകുരു ഗ്രാമത്തിലെ സെക്കൻഡറി സ്‌കൂൾ അധ്യാകനെ തെരഞ്ഞെടുത്തത്. ഗുജറാത്തിലെ ലവാദ് പ്രൈമറി സ്കൂൾ അധ്യാപികന്‍ സ്വരൂപ് റാവലുള്‍പ്പെടെ പത്തുപേരെ ഫൈനല്‍റൗണ്ടില്‍ പിന്നിലാക്കിയാണ് നേട്ടം.
ഹോട്ടൽ അറ്റ്‌ലാന്റിസിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുരസ്കാരം തമ്പിച്ചിക്ക് സമ്മാനിച്ചു. പത്തുലക്ഷം അമേരിക്കന്‍ ഡോളര്‍സമ്മാനത്തുക വരുന്നതാണ് പുരസ്കാരം. അവസാന റൗണ്ടിലെത്തിയ മറ്റ് ഒമ്പത് പേർക്കും പ്രത്യേക സമ്മാനങ്ങൾ നൽകി. ശാസ്ത്രമാണ് ഭാവിയിലേക്കുള്ള വഴി എന്ന ആശയത്തോടെയാണ് തബിച്ചി കുട്ടികളെ സമീപിച്ചത്.
തന്റെ ശമ്പളത്തിന്റെ എൺപത് ശതമാനവും ചുറ്റുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തബിച്ചിയുടെ ഇടപെടലുകളാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി അർഹനാക്കിയത്. യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലുള്ള ഫൗണ്ടേഷൻ തുടർച്ചയായ അഞ്ചാം വർഷമാണ് മികച്ച അധ്യാപകനെ കണ്ടെത്താനുള്ള പരിപാടി സംഘടിപ്പിക്കുന്നത്.
