Asianet News MalayalamAsianet News Malayalam

ഗള്‍ഫില്‍ സ്വര്‍ണ്ണത്തിന് ഒന്നര വര്‍ഷത്തെ താഴ്ന്ന വില

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1188.24 ഡോളറാണ് ഇപ്പോഴത്തെ നിരക്ക്. ദുബായില്‍ 24 കാരറ്റ് സ്വര്‍ണ്ണത്തിന് 142.75 ദിര്‍ഹവും 22 കാരറ്റിന് 135 ദിര്‍ഹവുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലും കഴിഞ്ഞ ജനുവരിയിലാണ് സ്വര്‍ണ്ണവില ഇതിനേക്കാള്‍ താഴെയെത്തിയത്. 

Gold hits 18 month low here are current rates in Dubai
Author
Dubai - United Arab Emirates, First Published Aug 15, 2018, 2:07 PM IST

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണ്ണവില താഴേക്ക്. തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ 2017 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ യുഎഇയിലെ സ്വര്‍ണ്ണവില. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവില കുറഞ്ഞുവരികയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1188.24 ഡോളറാണ് ഇപ്പോഴത്തെ നിരക്ക്. ദുബായില്‍ 24 കാരറ്റ് സ്വര്‍ണ്ണത്തിന് 142.75 ദിര്‍ഹവും 22 കാരറ്റിന് 135 ദിര്‍ഹവുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലും കഴിഞ്ഞ ജനുവരിയിലാണ് സ്വര്‍ണ്ണവില ഇതിനേക്കാള്‍ താഴെയെത്തിയത്. കേരളത്തില്‍ കഴിഞ്ഞ 10 ദിവസത്തോളമായി സ്വര്‍ണ്ണവിലയില്‍ കാര്യമായ മാറ്റമില്ല. പവന് 22,000 രൂപയും ഗ്രാമിന് 2750 രൂപയുമാണ് കേരളത്തിലെ നിരക്ക്.

Follow Us:
Download App:
  • android
  • ios