യുഎഇയിൽ സ്വര്‍ണവില സര്‍വകാല റെക്കോ‍ഡില്‍ തുടരുകയാണ്. ബുധനാഴ്ച യുഎഇയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 431.50 ദിര്‍ഹമാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 465.75 ദിര്‍ഹമാണ് ഇന്ന് രേഖപ്പെടുത്തിയത്.

ദുബൈ: യുഎഇയിൽ സ്വര്‍ണവില കുറയാതെ തുടരുന്നു. കഴിഞ്ഞ ദിവസം സര്‍വകാല റെക്കോര്‍ഡാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ബുധനാഴ്ച യുഎഇയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 431.50 ദിര്‍ഹമാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 465.75 ദിര്‍ഹമാണ് ഇന്ന് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം (ചൊവ്വ) സര്‍വകാല റെക്കോര്‍ഡാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വർണവില രാവിലെ ഗ്രാമിന് 466 ദിർഹം ആയി ഉയർന്നു. ഇന്നലെ മാര്‍ക്കറ്റ് അവസാനിച്ചപ്പോള്‍ 460.75 ദിർഹമായിരുന്നു വില. സമാനമായി 22 കാരറ്റിന് ഗ്രാമിന് 4.5 ദിർഹം വർധിച്ച് 431.25 ദിർഹം ആയിരുന്നു.

ആഗോളതലത്തിൽ, സ്വ‍ര്‍ണത്തിന്‍റെ വില ബുധനാഴ്ച രാവിലെ ഔൺസിന് $3,875 എന്ന പുതിയ ഉയർന്ന നിലയിൽ എത്തി. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപം തേടുന്ന നിക്ഷേപകരിൽ നിന്നുള്ള വർധിച്ച ഡിമാൻഡ് കാരണം, തുടർച്ചയായി ആറ് ആഴ്ചകളായി സ്വര്‍ണവില ഉയരുകയാണ്.

അതേസമയം കേരളത്തില്‍ ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. പവന് ഇന്ന് മാത്രം 880 രൂപയാണ് വർദ്ധിച്ചത്. ചരിത്രത്തിലാദ്യമായി സ്വർണവില ഇന്ന് 87000 ത്തിലേക്ക് എത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റഎ ഇന്നത്തെ വിപണി വില 87,000 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.