Asianet News MalayalamAsianet News Malayalam

മുസ്തഫല്‍ ഫൈസിക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചു

വളാഞ്ചേരി പുറമണ്ണൂരിലെ മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അടങ്ങുന്ന മജ്‌ലിസ് ദഅവത്തില്‍ ഇസ്ലാമിയ്യയുടെ സ്ഥാപകനും, ജനറല്‍ സെക്രട്ടറിയുമാണ്  മുസ്തഫല്‍ ഫൈസി. പരിശുദ്ധ ഖുര്‍ആന് 12 വാള്യങ്ങളിലായി ഫൈസി തയാറാക്കിയ ഖുര്‍ആന്‍ വ്യഖ്യാനം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളില്‍ ഒന്നാണ്.

Golden visa for Musthafal Faisy
Author
Dubai - United Arab Emirates, First Published Apr 12, 2022, 3:17 PM IST

ദുബൈ: പ്രശസ്ത പണ്ഡിതനും എഴുത്തുകാരനും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ മെമ്പറുമായ എം പി മുസ്തഫല്‍ ഫൈസിക്ക് യുഎഇ -ഗോള്‍ഡന്‍ വിസ ലഭിച്ചു. ഫൈസിയുടെ പാണ്ഡിത്യവും ഗ്രന്ഥ രചനകളും പ്രഭാഷണങ്ങളും സാമൂഹ്യ വൈജ്ഞാനിക സേവനങ്ങളുമാണ് ഗോള്‍ഡന്‍ വീസാ ആദരത്തിന്  വഴിയൊരുക്കിയത്. പത്തു വര്‍ഷത്തെ വിസയടിച്ച പാസ്‌പോര്‍ട്ട് ദുബായ് താമസ - കൂടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥന്‍  ഫസ്റ്റ് ലഫ്റ്റനല്‍ അഹ്മദ് ഹസ്സന്‍ അല്‍ ജാബിറില്‍ നിന്ന് അദ്ദേഹം സ്വീകരിച്ചു.

വളാഞ്ചേരി പുറമണ്ണൂരിലെ മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അടങ്ങുന്ന മജ്‌ലിസ് ദഅവത്തില്‍ ഇസ്ലാമിയ്യയുടെ സ്ഥാപകനും, ജനറല്‍ സെക്രട്ടറിയുമാണ്  മുസ്തഫല്‍ ഫൈസി. പരിശുദ്ധ ഖുര്‍ആന് 12 വാള്യങ്ങളിലായി ഫൈസി തയാറാക്കിയ ഖുര്‍ആന്‍ വ്യഖ്യാനം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളില്‍ ഒന്നാണ്. മുഹ്യിദീന്‍ മാല വ്യഖ്യാനം, ഇസ്ലാമും ഓറിയന്റലിസവും, ത്രിമാന തീര്‍ത്ഥം, മൗലിദാഘോഷം, എന്നിയവയൊക്കെ ഫൈസി എഴുതിയ മറ്റുപുസ്തകങ്ങളാണ്  

യുക്തിവാദവുമായി ബന്ധപ്പട്ടു പ്രസിദ്ധീകരണത്തിന് തയ്യാറാവുന്ന ഗ്രന്ഥമാണ് 'യുക്തിരഹിത യുക്തി ചിന്തകള്‍'.  
അല്‍മുബാറക് വാരികയുടേതടക്കം ധാരാളം വാരികകളുടെയും സുവനീറുകളുടേയും ചീഫ് എഡിറ്റര്‍ എന്ന നിലയിലും ഫൈസി മികവ് തെളിയിച്ചിട്ടുണ്ട്.ഗവേഷകരിലെ പണ്ഡിതനും പണ്ഡിതരിലെ ഗവേഷകനുമായ ഫൈസി  ഇസ്ലാമിക റിസര്‍ച്ച് സ്‌കോളര്‍മാര്‍ക്ക് വഴികാട്ടിയാണ്

Follow Us:
Download App:
  • android
  • ios