സ്കൂള്‍ തുറക്കുന്ന തീയ്യതി പ്രഖ്യാപിച്ചുകൊണ്ട് പ്രചരിക്കുന്ന സന്ദേശങ്ങള്‍ സത്യമല്ലെന്നും അത്തരം വിവരങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

മസ്‍കത്ത്: ഒമാനിലെ അധ്യയന വര്‍ഷാരംഭത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന സന്ദേശം വ്യാജം. ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് സെന്ററാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. 2020-21 അധ്യയന വര്‍ഷത്തെ സ്കൂള്‍ പ്രവൃത്തി ദിനങ്ങള്‍ തുടങ്ങുന്നത് സംബന്ധിച്ച സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ നിരവധിപ്പേര്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിച്ചിരുന്നു.

സ്കൂള്‍ തുറക്കുന്ന തീയ്യതി പ്രഖ്യാപിച്ചുകൊണ്ട് പ്രചരിക്കുന്ന സന്ദേശങ്ങള്‍ സത്യമല്ലെന്നും അത്തരം വിവരങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഔദ്യോഗിക വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ യഥാസമയം അറിയിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.