റിയാദ്: സൗദി അറേബ്യയില്‍ നിരവധി കവർച്ചകൾ നടത്തിയ 15 അംഗ സംഘത്തെ പൊലീസ് പിടികൂടി. എല്ലാവരും യമനി പൗരന്മാരാണ്. തൊണ്ടിമുതലായ ഒരു ലക്ഷത്തിലധികം സൗദി റിയാലും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ഒരു കടയിൽ നിന്ന് 80,000 റിയാലും മറ്റൊരു സ്റ്റോറിൽ നിന്ന് 25,000 റിയാലും കവർന്നതായി സംഘം ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് വക്താവ് മേജർ ഹുസൈൻ അൽഖഹ്ത്വാനി പറഞ്ഞു. സംഘത്തെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.